മണത്തല ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂൾ യൂണിറ്റ് ദത്ത്ഗ്രാമമായ ചാവക്കാട് മുനിസിപ്പാലിറ്റി വാർഡ് നമ്പർ 20 പള്ളിത്താഴം എന്ന സ്ഥലത്ത് സർവേ നടത്തി.അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി നടത്തിയ സർവേയിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ അമ്പതുപേരും പങ്കെടുത്തു.ഏഴ് ഗ്രൂപ്പായി തിരിച്ച സർവേ ഗ്രൂപ്പിന് രണ്ടാം വർഷ വിദ്യാർത്ഥികൾ മൂന്ന് പേരു വീതം ലീഡർഷിപ്പ് നൽകി.അവരുടെ നേതൃത്വത്തിൽ ഗ്രൂപ്പായി ഗ്രാമത്തിന്റെ മുക്കും മൂലയും വരെയെത്താനും അവിടെയുള്ള പ്രശ്നങ്ങൾ-ദാരിദ്ര്യവും തൊഴിലില്ലായിമ, നിത്യരോഗികൾ,വിദ്യാഭ്യാസക്കുറവ്,സാംസാരികമായ അധ : പതനം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ കണ്ടെത്താനും നേരിട്ടറിയാനും കുട്ടികൾ ശ്രദ്ധിച്ചു.എല്ലാ വീടുകളിലും കൃത്യമായി പ്രശ്നങ്ങൾ നേരിട്ട് പഠിക്കാനും ഓരോ ഗ്രൂപ്പും മത്സരഭാവത്തോടെ ശ്രമിക്കുനുണ്ടായിരുന്നു.പി.ടി.എ പ്രസിഡന്റ്റും വാർഡ് മെമ്പറും സഹായത്തിനുണ്ടായിരുന്നു.പ്രിൻസിപ്പാൾ ശ്രീമതി മറിയകുട്ടി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ പ്രോഗ്രാം ഓഫിസറെകൂടാതെ രജനി ടീച്ചർ, മനോജ് മാഷ്,വിജയലക്ഷ്മി ടീച്ചർ,സജ്‌ന ടീച്ചർ എന്നിവർ കുട്ടികൾക്കൊപ്പം സർവേയിൽ പങ്കെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിൽ ചെറിയ ചെറിയ സഹായങ്ങൾ സ്കൂൾ യൂണിറ്റിന് ചെയ്യാനാകുമെന്ന് കുട്ടികൾതന്നെ കണ്ടെത്തി.