ഗുരുവന്ദനം
05/09/2018-ബുധൻഅക്ഷരം അഗ്നിയാണ്. അതു പകർന്നു അജ്ഞാന അന്ധകാരത്തിൽ നിന്നും വിജ്ഞാനത്തിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാൻ ശ്രമിക്കുന്ന അദ്ധാപകരെ ആദരിക്കാൻ മണത്തല ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് ഗുരുവന്ദനം സംഘടിപ്പിച്ചു.
എല്ലാ അദ്ധ്യാപകരും മുഴുവൻ കുട്ടികളും സന്നിഹിതരായിരുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി പി.പി. മറിയക്കുട്ടിയായിരുന്നു.
വളരെ സുന്ദരമായ സമ്മാനപൊതികൾ അദ്ധ്യാപകർക്ക് സമ്മാനിക്കുകയും അവരെ കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യാൻ കുട്ടികൾ ശ്രമിച്ചു.
അദ്ധ്യപകർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ നറുക്കുകൾ എടുത്ത ഓരൊ അദ്ധ്യപകരും ഹൃദയപൂർവ്വം അതേറ്റെടുത്ത് സദുപദേശങളും ക്രിയാത്മക പ്രവർത്തനങ്ങളും സമ്മാനിച്ച സുന്ദര നിമിഷങ്ങൾ ആയി ഗുരുവന്ദനം മാറി.
എല്ലാവരും മധുരം വിതരണം ചെയ്തു. നിരഞ്ജന അവതാരികയായ ചടങ്ങിൽ കുട്ടികൾ ഇടയ്ക്കിടെ കലാപരിപാടികൾ അവതരപ്പിച്ചു.
എല്ലാ അദ്ധ്യപകരും കൂടിയുളള ഫോട്ടോ അദ്ധ്യപകർക്ക് സമ്മാനിച്ചു.പ്രോഗ്രാം ഓഫീസർ നന്ദി പറഞ്ഞു.
No comments:
Post a Comment