ജൂൺ -19 വായനാപക്ഷാചരണം
ജൂൺ-19 മുതൽ രണ്ടാഴ്ചകാലം വായനാപക്ഷാചരണം സംഘടിപ്പിച്ചു അതിന്റെ ഭാഗമായി സ്പെഷ്യൽ അസ്സംബ്ലിയിൽ വായനാദിന സന്ദേശം നൽകി. വായിച്ച പുസ്തകങ്ങളിൽ പ്രിയപ്പെട്ട പുസ്തകത്തെ കുറിച്ച് വായനകുറിപ്പ് തയ്യാറാക്കി."സഞ്ചരിക്കുന്ന വായനശാല" എന്ന സങ്കല്പത്തിൽ പുസ്തകങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസ്സ് ടീച്ചർമാർ വഴി നിർദ്ദേശം നൽകി. എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് ലൈബ്രറി കൂടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ക്രമീകരിച്ചു.
വായന പക്ഷക്കാലത്ത് മനോഹരമായി ചെയ്യാൻ കഴിഞ്ഞ ഒന്നാണ് പുസ്തക പ്രദർശനം. ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളെയും തരം തിരിച്കുട്ടികൾക്ക് നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കിയ പുസ്തകപ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി .പ്രിൻസിപ്പാൾ ശ്രീമതി പി .പി മറിയക്കുട്ടി ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ശ്രീ സുബാഷ് മാഷ് ,ശ്രീമതി കെ.എൽ .ജെസി .എന്നിവർ സംസാരിച്ചു . ജൂൺ 21 ന് ആരംഭിച്ച പുസ്തക പ്രദർശനം ജൂൺ 28 നു സമാപിച്ചു ..
No comments:
Post a Comment