ഹൈസ്കൂൾ വിംഗിനോട് ചേർന്നായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷ o - നല്ല മഴയുണ്ടായിരുന്നെങ്കിലും കൃത്യം 8:00 മണിക്ക് പ്രിൻസിപ്പാൾ ശ്രീമതി. പി.പി. മറിയക്കുട്ടിയും ഹെഡ്മാസ്റ്റർ ശ്രീ. അനിൽ മാഷും ചേർന്ന് പതാകയുയർത്തലിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ. കലാം, എസ്.എം.സി. ചെയർമാൻ ശ്രീ ദിലീപ് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യദിന സന്ദേശം സ്ക്കൂൾ റേഡിയോപ്രോഗ്രാം ആയി നൽകിയത് NSS മുൻ പ്രോഗ്രാം ഓഫീസർ ശ്രീ.സുബാസ് ജോസ് സാറാണ്. ദേശഭക്തി ഗാനമത്സരവും പ്രസംഗ മത്സരവും ഹയർ സെക്കന്ററി NSSന്റെ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്നു. ദേശഭക്തി ഗാന മത്സരത്തിൽ കുമാരി. ആരതി പ്രകാശിന്റെ നേതൃത്വത്തിൽ ഉള്ള പ്ലസ് വൺ ടീം ഒന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തിൽ കുമാരി. പഞ്ചമി ( പ്ലസ് വൺ സി.വൺ ) ഒന്നാം സ്ഥാനം നേടി.
മത്സരശേഷം ഓഡിയോ വിഷ്വൽ ലാബിൽ നടന്ന സ്വാതന്ത്ര്യ ദിന കൂട്ടായ്മ പ്രോഗ്രാം ഓഫീസർ ഉദ്ഘാടനം ചെയ്തു. 'സ്വാതന്ത്രാനന്തര ഭാരതം നേരിട്ടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
മത്സരശേഷം ഓഡിയോ വിഷ്വൽ ലാബിൽ നടന്ന സ്വാതന്ത്ര്യ ദിന കൂട്ടായ്മ പ്രോഗ്രാം ഓഫീസർ ഉദ്ഘാടനം ചെയ്തു. 'സ്വാതന്ത്രാനന്തര ഭാരതം നേരിട്ടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
No comments:
Post a Comment