ക്വിറ്റിന്ത്യാ ദിനാചരണത്തിന് ഏറെ പ്രവസക്തിയുള്ള കാലഘട്ടമാണ് ഇപ്പോൾ .വളരെ ശക്തമായ അധീശത്യ ശക്തിയോട് കർമ്മധീരതയോടെ ക്വിറ്റിന്ത്യാ എന്ന് ആജ്ഞാപിക്കാൻ കരുത്തുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കേണ്ട ദിനം.ഇന്ത്യൻ ജനാതിപത്യ മതേതരത്വ സോഷ്യലിസ്റ്റാദർശങ്ങൾ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ട ദിവസം - ആഗസ്റ്റ് 9 - ആണ് ക്വിറ്റിന്ത്യാ ദിനം. പക്ഷേ ആഗസ്റ്റ് 10 വെള്ളിയാഴ്ചയായിരുന്ന സ്കൂളിലെ അനുസ്മരണ .ആനുകാലിക സമൂഹത്തിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന അഴിമതി, ലഹരി ഉൾപ്പെടെയുള്ളവയോട് 'ക്വിറ്റ് ഇന്ത്യാ' അഥവാ ഇന്ത്യ വിടുക - എന്ന് പറയേണ്ടതിന്റെ ഉത്തരവാദിത്യം പുതിയ തലമുറയ്ക്ക് തന്നെയാണ്. ക്വിറ്റിന്ത്യാ ദിന സന്ദേശം - നൽകിയത് പ്രിൻസിപ്പൾ ശ്രീമതി മറിയക്കുട്ടി ടീച്ചറാണ്. വിദ്യാർത്ഥികളായ മാസ്റ്റർ ഫാസിൽ, മാസ്റ്റർ ശരത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു. ആർ. അഫ്സൽ അധ്യക്ഷത വഹിച്ചു.
"UNITY IS STRENGTH"
"UNITY IS STRENGTH"
No comments:
Post a Comment