Tuesday, September 25, 2018

NSS ദിനത്തിൽ പാഥേയവും

മണത്തല ഗവണ്‍മെന്റ്‌ ഹയർസെക്കൻററി സ്കൂൾ NSS ദിനം സമുചിതമായി ആചരിച്ചു .. രാവിലെ ഓഡിയോ വിഷ്വൽ ഹാളിൽ നടന്ന നോട്ട് മീ ബട്ട് യൂ ദിന ഉദ്ഘാടനപരിപാടി പ്രിൻസിപ്പാൾ ശ്രീമതി മറിയക്കുട്ടി നിർവഹിച്ചു . ദുരിതാശ്വാസപ്രവർത്തനഭാഗമായി "ഒപ്പം ഞങ്ങളുണ്ട് "നോട്ട്ബുക്ക് വിതരണം ഹൈസ്കൂളിലെ പതിനെട്ട് ദുരിതബാധിതകുട്ടികളിലെത്തിക്കാനായി ഹൈസ്ക്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീമതി ലൂസിടീച്ചർ ഏറ്റുവാങ്ങി .പ്രോഗ്രാം ഓഫീസർ NSS ദിനസന്ദേശം നൽകി . ബോട്ടണി മാഷ് ശ്രീ  രാജേഷ്  ആശംസകളർപ്പിച്ചു . ശ്രീരഞ്ജിനി മോഡറേറ്ററായിരുന്ന ചടങ്ങിൽ വിഷ്ണു, ആരതി എന്നിവർ ഗാനങ്ങളാലപിച്ചു ..നാഹിദ് സ്വാഗതവും അഭിജിത് നന്ദിയും പറഞ്ഞു.
                  ഉച്ചയ്ക്ക് പാഥേയം വിതരണം നടത്തി .വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച പൊതിച്ചോറ്‌ ഭിക്ഷാടകർക്ക് വിതരണം ചെയ്തു .. ചാവക്കാട് ബസ്സ്സ്റ്റാൻഡ് മുതൽ ഗുരുവായൂർ വരെ പോയി ഉച്ചഭക്ഷണം അർഹരായവരിലെത്തിച്ച എൻ.എസ്.എസ് ഡേ സ്പെഷ്യൽ  പാഥേയം  പ്രോഗ്രാമിന് അമൽകൃഷ്ണ, ഫാസിൽ ബിൻ സക്കറിയ,റിസാൻ,ജഗൻ ,ശ്രീഷ്മ, അർച്ചന എന്നിവർ നേതൃത്വം വഹിച്ചു ..


No comments:

Post a Comment