Tuesday, September 4, 2018

ജൂൺ -5 പരിസ്ഥിതി ദിനം

ജൂൺ -5  പരിസ്ഥിതി ദിനം 


                                           പരിസ്ഥിതി സംരക്ഷണം ഓരോ പൗരൻെയും കർത്തവ്യമാണ്.പ്ലാസ്‌റ്റിക്കിന്റെ അമിതോപയോഗവും പ്രകൃതിവിരുദ്ധമായ മനുഷ്യന്റെ പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.എൻ.എസ്എ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഓരോ കുട്ടിക്കുമുണ്ടെന്ന തിരിച്ചറിവ് നൽകുന്ന മട്ടിലെ പരിസ്ഥിതി സന്ദേശങ്ങൾ നൽകുകയും ചെയ്തു. അസ്സംബ്ലിയിൽ  പരിസ്ഥിതി  സന്ദേശങ്ങൾ നൽകിയ പ്രവർത്തനം ഉൽഘാടനം ചെയ്തത് പ്രിൻസിപ്പാൾ  ശ്രീമതി  മറിയക്കുട്ടി. പി .പി യാണ് പ്രധാന സന്ദേശം എൻ .എസ് .എസ് മുൻ പ്രോഗ്രാം ഓഫീസർ ശ്രീ സുബാസ് ജോസ് നൽകി.അദ്ധ്യാപകരായ ശ്രീമതി ജെസി .കെ .എൽ , ശ്രീ ശ്രീജിത്ത്, ശ്രീ മനോജ്, സ്കൂൾ ലീഡർ അഭിജിത് എന്നിവർ സംസാരിച്ചു.

No comments:

Post a Comment