Tuesday, October 30, 2018

കൃഷിക്കൂട്ടം ജൈവകൃഷിത്തോട്ട നിർമാണവും

മണത്തല ഗവ.എച്ച് .എസ്സ്എ.സ്സ് ൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ജൈവകൃഷിത്തോട്ടത്തിന് ആവിശ്യമായ ഗ്രോബാഗുകൾ എങ്ങിനെ   നിർമിക്കാം' എന്ന വിഷയത്തിൽ  ശ്രീ.രാജുമാഷ് ക്ലാസ്സെടുത്തു. ചാകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും ചാണകവും മണ്ണിൽ കുഴിച്ച് ഗ്രോബാഗുകളിൽ നിറയ്ക്കാനും പഠിപ്പിച്ചു.വളരെ രസകരവും വിജ്ഞാനപ്രസാദവും ആയ പ്രസ്തുത ക്ലാസ്സിൽ നിർമിച്ച ഗ്രോബാഗുകൾ  പച്ചക്കറികൃഷിത്തോട്ടത്തിലെത്തിച്ച് മുളക്,വഴുതന,വെണ്ട തുടങ്ങിയ ചെടികൾ നാട്ടു.മണ്ണിനോടിണങ്ങി ജൈവക്കൃഷിയെക്കുറിച്ച് പഠിക്കാനും  കൃഷിത്തോട്ടമുണ്ടാകാനും എല്ലാ എൻ എസ് എസ് വോളന്റിയേഴ്‌സും  വളരെ  താല്പര്യത്തോടെ മുന്നിട്ടിറങ്ങി.ക്ലാസ് നയിക്കാനെത്തിയ  രാജുമാഷിന് സ്വാഗതം പറഞ്ഞത് പ്രോഗ്രാം ഓഫീസറും  നന്ദി പറഞ്ഞത് രാജേഷ് മാഷുമാണ്

Tuesday, October 16, 2018

ആഗസ്ററ്-15 തൃശൂർ മാർത്തോമ സ്കൂളിൽ വച്ചു നടന്ന ഐറ്റി ട്രെയിനിങ്ങിൽ മണത്തല ജിഎച്ച്എസ്എസ് ലെ  വോളന്ടീർമാരായ ഫാത്തിമത്തുൽ സഹ്‌റ,അമീൻ,കൃഷ്ണ ,പ്രസാദ്,ആതിഥ്യൻ എന്നിവർ പങ്കെടുത്തു

Sunday, October 14, 2018

GHSS Manathala NSS Programs from 13-07-2018 to 28-07-2018

                                          Program


  • 13-07-2018:- സ്ക്കൂൾ കോബൗണ്ട് വൃത്തിയാക്കൽ നടത്തി. ഒന്നാം വർഷ വിദ്യാർത്ഥികളുടെ അവസാന വട്ട സെലക്ഷൻ ഇവിടെയാണ് നടന്നത് . അതിനാൽ സ്കൂൾ പരിസരത്തെ പുല്ല് ചെത്തി വൃത്തിയാക്കി പ്രോഗ്രാം ഓഫീസറും രജനി മിസ്സും ജയേഷ് മാഷും സന്നിഹിതരായിരുന്നു 



  • 19 -07-2018:- പി.ടി.എ. ജനറൽ ബോഡി യോഗം, യോഗത്തിനാവശ്യമായ സ്റ്റേജ് ഒതുക്കിയതും കസേരകൾ അടുക്കിയതും ആവശ്യമായ റിഫ്രഷ്‌മെന്റ് നൽകിയതും എൻ.എസ്.എസ് യൂണിറ്റാണ് 



  • 20-07-2018:- ഐസ് ബ്രേക്കിംഗ് സെഷൻ ഓഫ് ഫസ്റ്റ് ഇയർ സ്റ്റുഡന്റസ് ഒന്നാം വർഷ വിദ്യാർത്ഥികൾ പരസ്പരം പരിചയപ്പെടുത്തി . കഴിഞ്ഞ വർഷം സബ്ജില്ല, ജില്ല, സ്റ്റേറ്റ് പരിപാടികളിൽ പങ്കെടുത്തവർ അവരവരുടെ ഇനങ്ങൾ പ്രദർശിപ്പിച്ചു



  • 28-07-2018:- സർവ്വേ നടത്തി ,എല്ലാ എൻ.എസ്.എസ്. വോളന്റീർമാരും പറഞ്ഞ കർത്തവ്യം ക്രിത്യമായി ചെയ്തു  

   

  • 28-07-2018:- പുനർജനി ബോധവത്കരണ ക്ലാസും ഫോം വിതരണവും നടത്തി . ഒന്നാം വർഷ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തത് പ്രോഗ്രാം ഓഫീസറാണ് 


Thursday, October 11, 2018

ജൂലൈ -5 രക്ഷിതാക്കൾക്ക് ഓറിയന്റെഷൻ ക്ലാസ്

പുതിയ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു ഓറിയന്റെഷൻ നടത്തി.    

ജൂൺ -28 സ്കൂൾ മാഗസിൻ പ്രകാശനം

വിജയോത്സവത്തിന് സ്കൂൾ മാഗസിൻ കൊടിമാറ്റം പ്രകാശനം ചെയ്തു.എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ സ്റ്റാഫ് എഡിറ്റർ ആയിരുന്നു.വോളന്റീയേർസായ റിസാൻ,ഫാസിൽ,ലുലു.എം.സലീം,അമൽ തസ്‌നീം,ആതിര.പി.ടി.,അർച്ചന തുടങ്ങിയവരുടെ രചനകൾ പ്രസിദ്ധീകരിച്ചു.

ജൂൺ - 22 ക്യാമ്പസ് ക്ലീനിങ്

വെള്ളിയാഴ്ച അവസാന എൻ.എസ്.എസ്. പീരീഡ് മുതൽ ഇടയ്ക്കിടെ ക്യാമ്പസ് ക്ലീനിങ് സമയം കണ്ടെത്തുന്നുണ്ട് 

ജൂൺ -20 ഫ്രഷേഴ്‌സ് ഡേ അറേഞ്ച്മെൻറ്സ്

സ്കൂൾ കോംപൗണ്ട് ക്ലീനിങ്,സ്റ്റേജ് ഡെക്കറേഷൻ,ഓഡിറ്റോറിയം കസേരകളുടെ ശെരിയായ വിന്യാസം,പിറ്റേന്ന് നൽകേണ്ട ഓർമമരങ്ങൾ പേപ്പർ കവറുകളിൽ സജ്ജമാക്കൽ  തുടങ്ങിയ ഒരുക്കങ്ങൾ നടത്തി.

ജൂൺ -8 ഓണത്തിന് ഒരുമുറം പച്ചക്കറി

കേരളകൃഷിവകുപ്പ്  നൽകിയ പച്ചക്കറി വിത്തുകൾ എല്ലാ രക്ഷാകർത്താക്കൾക്കും വിതരണം ചെയ്തു .

Friday, October 5, 2018

Orientation for plus one Volunteers

മണത്തല ഗവണ്‍മെന്റ്‌ എച്ച്. എസ് . എസിൽ ഒന്നാം വർഷ എൻ. എസ് .എസ് വോളൻറിയേഴ്സിനായി പി എ സി ശ്രീ പ്രതീഷ് മാഷ് ക്ലാസ്സെടുത്തു . പ്രിൻസിപ്പാൾ ശ്രീമതി . മറിയക്കുട്ടി പി. പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ നന്ദി പറഞ്ഞു .. വോളൻറിയർമാരായ  നാഹിദ് , മിൽക്ക , ശ്രീരഞ്ജിനി, ആരതിപ്രകാശ് , അമീൻ, ആദിത്യൻ എന്നിവർ ക്ലാസ്സ് അവലോകനം നടത്തി

Tuesday, October 2, 2018

ഗാന്ധിജയന്തി

മണത്തല ഗവ ഹയർസെക്കൻററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജന്മവാർഷികദിനാചരണം സമുചിതമായി നടത്തി ..
രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ വൈസ് പ്രിൻസിപ്പാൾ ശ്രീമതി ജസിടീച്ചർ ഗാന്ധിജയന്തിദിന സന്ദേശം നൽകി "ലളിതജീവിതം ഉന്നതചിന്ത" എന്ന അദ്ധേഹത്തിന്റെ ജീവിതസന്ദേശം ഓർമിപ്പിച്ച ടീച്ചർ "നിങ്ങൾ ലോകത്ത് മാറാനാഗ്രഹിക്കുന്ന മാറ്റം നിങ്ങളിൽ നിന്നാകട്ടെ "എന്ന ഗാന്ധിവചനത്തിൻറെ സാധ്യതകൾ കുട്ടികളോട് പങ്കുവച്ചു ..രജനിടീച്ചറും പ്രോഗ്രാം ഓഫീസറും ആശംസകൾ നേർന്നു .. കുട്ടികൾ 12 പേരടങ്ങുന്ന 8 ടീമുകൾ ആയി സ്കൂളിൽ പങ്കെടുത്തശേഷം ചാവക്കാട് മിനി സിവിൽസ്റ്റേഷൻ വൃത്തിയാക്കാൻ അധ്യാപകർക്കൊപ്പം പോയി .വളരെ ആത്മാർവും ഏകാഗ്രവും ആയ പ്രവർത്തനങ്ങളോടെ അവരവർക്കാവും വിധം തങ്ങൾക്ക് കിട്ടിയ ഭാഗങ്ങൾ വൃത്തിയാക്കാനവർ ശ്രമിച്ചു .മാറ്റം സമൂഹത്തിന് സമ്മാനിക്കാന്‍ ജീവിതം കൊണ്ട്‌ പഠിപ്പിച്ച ഗാന്ധിജിയ്ക്ക് അർഹമായ ആദരം ആയിരുന്നു കുട്ടികൾ നൽകിയത് ഗാന്ധിജയന്തിദിനപ്രോഗ്രാം ഏകദേശം മൂന്നുമണിയോടെ സമാപിച്ചു ..