Tuesday, October 30, 2018

കൃഷിക്കൂട്ടം ജൈവകൃഷിത്തോട്ട നിർമാണവും

മണത്തല ഗവ.എച്ച് .എസ്സ്എ.സ്സ് ൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ജൈവകൃഷിത്തോട്ടത്തിന് ആവിശ്യമായ ഗ്രോബാഗുകൾ എങ്ങിനെ   നിർമിക്കാം' എന്ന വിഷയത്തിൽ  ശ്രീ.രാജുമാഷ് ക്ലാസ്സെടുത്തു. ചാകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും ചാണകവും മണ്ണിൽ കുഴിച്ച് ഗ്രോബാഗുകളിൽ നിറയ്ക്കാനും പഠിപ്പിച്ചു.വളരെ രസകരവും വിജ്ഞാനപ്രസാദവും ആയ പ്രസ്തുത ക്ലാസ്സിൽ നിർമിച്ച ഗ്രോബാഗുകൾ  പച്ചക്കറികൃഷിത്തോട്ടത്തിലെത്തിച്ച് മുളക്,വഴുതന,വെണ്ട തുടങ്ങിയ ചെടികൾ നാട്ടു.മണ്ണിനോടിണങ്ങി ജൈവക്കൃഷിയെക്കുറിച്ച് പഠിക്കാനും  കൃഷിത്തോട്ടമുണ്ടാകാനും എല്ലാ എൻ എസ് എസ് വോളന്റിയേഴ്‌സും  വളരെ  താല്പര്യത്തോടെ മുന്നിട്ടിറങ്ങി.ക്ലാസ് നയിക്കാനെത്തിയ  രാജുമാഷിന് സ്വാഗതം പറഞ്ഞത് പ്രോഗ്രാം ഓഫീസറും  നന്ദി പറഞ്ഞത് രാജേഷ് മാഷുമാണ്

No comments:

Post a Comment