മണത്തല G.H.S.S റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.ഹൈസ്കൂൾ വിങ്ങിനോട് ചേർന്നായിരുന്നു റിപ്പബ്ലിക്ക് ദിനാഘോഷം.പ്രിൻസിപ്പാൾ ശ്രീമതി പി.പി. മറിയക്കുട്ടിയും ഹെഡ് മാസ്റ്റർ ശ്രീ അനിൽ മാഷും ചേർന്നു പതാക ഉയർത്തലിനു നേതൃത്വം നൽകി.റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത് പ്രിൻസിപ്പാളായിരുന്നു.P.T.A പ്രസിഡന്റ് ശ്രീ കലാം ആശംസ നേർന്നു.റജുല ടീച്ചർ,മനോജ് മാഷ് എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾക്ക് മധുരം പങ്കുവെച്ചശേഷം പിരിഞ്ഞു.
No comments:
Post a Comment