G.H.S.S മണത്തല N.S.S യൂണിറ്റ് വിദ്യാർത്ഥികൾ ദുരിതബാധിതർക്കായി സ്കൂൾ പരിസരത്തുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നും വസ്തുക്കൾ ശേഖരിച്ചു നൽകി.വസ്ത്രങ്ങൾ, ബേക്കറി പലഹാരങ്ങൾ,നാപ്കിൻ,സോപ്പ് മുതലായ സാധനങ്ങളാണ് സംഭരിച്ചത്.ശേഖരിച്ച ശേഷം എല്ലാം പാക്ക് ചെയ്തു ST.JOSEPH'S പാവറട്ടി സ്കൂളിലേൽപിച്ചു.പ്രവർത്തനങ്ങൾക്കു റജുല ടീച്ചർ നേതൃത്വം നൽകി.
Thursday, August 15, 2019
GREEN PROTOCOL,20-06-19
+1 വോളന്റീർസിന്റെ സെലെക്ഷൻറെ ഭാഗമായി സ്കൂളും പരിസരവും ശുദ്ധീകരിച്ചു.റജുല ടീച്ചർ,അജിത ടീച്ചർ, കീർത്തി ടീച്ചർ,രാജേഷ് മാഷ് മാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
READING DAY,19-06-19
ജൂൺ 19 വായനാ ദിനം ആചരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി മറിയക്കുട്ടി ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.തുടർന്നു +2 വോളന്റീർസായ നാഹിദ്,ഹിബ,ശ്രീരഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നു പോസ്റ്റർ മേക്കിങ്,ക്വിസ്,എക്സിബിഷൻ എന്നീ പരിപാടികൾ നടത്തി.പോസ്റ്റർ മേക്കിങ് കോംപെറ്റീഷനിൽ നിവേദ് ഒന്നാം സ്ഥാനവും കെവിൻ രണ്ടാം സ്ഥാനവും സുൽത്താന മൂന്നാം സ്ഥാനവും നേടി.ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്‌മി ഒന്നാം സ്ഥാനവും അഞ്ജലീന രണ്ടാവും സ്ഥാനവും അഞ്ജലിയും ഹിബയും മൂന്നാം സ്ഥാനവും നേടി.തുടർന്നു വിജയികൾക്ക് സമ്മാനം നൽകി.പരിപാടിക്ക് ഇന്ദു ടീച്ചറും ബിന്ദു ടീച്ചറും നേതൃത്വം നൽകി.
Blood Donor's Day,14-06-19
ജൂൺ 14 നു Blood Donor's Day ആഘോഷിച്ചു.രക്തദാനം ചെയ്യുന്നതിന്റെ മഹത്വത്തെകുറിച്ച പ്രിൻസിപ്പാൾ ശ്രീമതി മറിയക്കുട്ടി ടീച്ചർ സംസാരിച്ചു.തുടർന്നു നടത്തിയ പോസ്റ്റർ മേക്കിങ് കോംപെറ്റീഷനിൽ കീർത്തന കെ.പി ഒന്നാം സമ്മാനം നേടി.പിന്നീട് മിൽഖ,ഹിബ,നാഹിദ്,ശ്രീരഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷം,26-01-19
മണത്തല G.H.S.S റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.ഹൈസ്കൂൾ വിങ്ങിനോട് ചേർന്നായിരുന്നു റിപ്പബ്ലിക്ക് ദിനാഘോഷം.പ്രിൻസിപ്പാൾ ശ്രീമതി പി.പി. മറിയക്കുട്ടിയും ഹെഡ് മാസ്റ്റർ ശ്രീ അനിൽ മാഷും ചേർന്നു പതാക ഉയർത്തലിനു നേതൃത്വം നൽകി.റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത് പ്രിൻസിപ്പാളായിരുന്നു.P.T.A പ്രസിഡന്റ് ശ്രീ കലാം ആശംസ നേർന്നു.റജുല ടീച്ചർ,മനോജ് മാഷ് എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾക്ക് മധുരം പങ്കുവെച്ചശേഷം പിരിഞ്ഞു.
Wednesday, May 1, 2019
ദന്തപരിചരണ ക്യാമ്പ്
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കുന്നംകുളവും മണത്തല എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ദന്തപരിചരണ ക്യാമ്പ് 2019 ഫെബ്രുവരി 15 നായിരുന്നു .എൽ.പി. ക്ലാസ്സിലെ കുട്ടികൾക്ക് ദന്തപരിചരണ ഡെമോൺസ്‌ട്രേഷൻ ക്ലാസും ദന്തപരിശോധനയും നടത്തി.പേസ്റ്റും ബ്രഷും ബോധവത്ക്കരണ ബുക്ക്ലെറ്റുകളും സൗജന്യമായി വിതരണം ചെയ്‌തു.ഹൈർസെക്കന്ഡറി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു .പ്രിൻസിപ്പാൾ ശ്രീമതി പി.പി മറിയക്കുട്ടി ഒരു ദിവസം നീണ്ടുനിന്ന പ്രോഗ്രാം ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ശ്രീ അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ.സി ആനന്ദൻ ആശംസകൾ അർപ്പിച്ചു.ഐ.ഡി.എ ഡോക്ടർമാർ 5 പേർ സംബന്ധിച്ചു.വോളന്റീർ ലീഡർ കുമാരി എം.എൽ. മിൽക്ക നന്ദി രേഖപ്പെടുത്തി .
പി.ടി.എ പ്രസിഡന്റ് ശ്രീ അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ.സി ആനന്ദൻ ആശംസകൾ അർപ്പിച്ചു.ഐ.ഡി.എ ഡോക്ടർമാർ 5 പേർ സംബന്ധിച്ചു.വോളന്റീർ ലീഡർ കുമാരി എം.എൽ. മിൽക്ക നന്ദി രേഖപ്പെടുത്തി .
Subscribe to:
Posts (Atom)