Wednesday, May 1, 2019

NSS REPORT



ദന്തപരിചരണ ക്യാമ്പ്

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കുന്നംകുളവും മണത്തല എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ദന്തപരിചരണ ക്യാമ്പ് 2019 ഫെബ്രുവരി 15 നായിരുന്നു .എൽ.പി. ക്ലാസ്സിലെ കുട്ടികൾക്ക് ദന്തപരിചരണ ഡെമോൺസ്‌ട്രേഷൻ ക്ലാസും ദന്തപരിശോധനയും നടത്തി.പേസ്റ്റും ബ്രഷും ബോധവത്ക്കരണ ബുക്ക്ലെറ്റുകളും സൗജന്യമായി വിതരണം ചെയ്‌തു.ഹൈർസെക്കന്ഡറി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു .പ്രിൻസിപ്പാൾ ശ്രീമതി പി.പി മറിയക്കുട്ടി ഒരു ദിവസം നീണ്ടുനിന്ന പ്രോഗ്രാം ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ശ്രീ അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ.സി ആനന്ദൻ ആശംസകൾ അർപ്പിച്ചു.ഐ.ഡി.എ ഡോക്ടർമാർ 5 പേർ സംബന്ധിച്ചു.വോളന്റീർ ലീഡർ കുമാരി എം.എൽ. മിൽക്ക നന്ദി രേഖപ്പെടുത്തി .